ഓരോ തെറാപ്പി സെഷനുകളും ഓരോ അനുഭവമാണ്. എനിക്ക് മുന്നിലിരിക്കുന്ന വ്യക്തി ഒരു വീടിന്റെ പ്രതീക്ഷയും, സ്വപ്നവും, പ്രാർത്ഥനയും ഒക്കെയെന്നു മനസ്സിലാക്കി തരുന്ന അനുഭവം. തനിക്ക് തന്നോട് തന്നെ ജയിക്കണമെന്ന് വിചാരിക്കുന്നവരും, താൻ ഒരു തോൽവി എന്ന് വിചാരിക്കുന്നവരും, തനിക്ക് എന്തെന്ന് അറിയാത്തവരും കൂട്ടത്തിൽ ഉണ്ട്. എന്തൊക്കെ ആയിരുന്നാലും തെറാപ്പികൾ അനുഭവിക്കാൻ കഴിയുന്ന ഒരു വിശ്വാസമാണ്…എല്ലാം ശെരിയാവുമെന്നുള്ള വിശ്വാസം.