എന്‍റെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു സ്ഥാപനമാണ് IMHANS.ഞാനും IMHANS തമ്മിൽ ഏകദേശം ഏഴ് വർഷത്തെ ബന്ധം ഉണ്ട്. +2 വിദ്യാഭാസം കഴിഞ്ഞ് എന്‍റെ നല്ല നിമിഷങ്ങളെ വരവേൽക്കാൻ വേണ്ടി ഞാൻ തയ്യാറായി നിൽക്കുമ്പോഴായിരുന്നു എല്ലാ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും തകർത്തെറിയാൻ മാനസികമായ വൈകല്യങ്ങൾ വില്ലനായി കടന്നു വരുന്നത്. തുടക്കത്തിലൊക്കെ ഞാൻ കരുതി ഒന്നുമുണ്ടാകില്ലെന്ന്. പക്ഷെ ഓരോ ദിവസവും മാസവും വർഷവും കടന്നു വന്നപ്പോൾ ഞാൻ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനായി വിഷാദരോഗത്തിന് അടിമയായി തീരുകയായിരുന്നു, എല്ലായിടത്തും ഒറ്റപ്പെടലിന്റെ സുഖം അറിഞ്ഞു. എനിക്ക് എന്ത് പറ്റിയതാണെന്ന് ആദ്യമൊന്നും മനസിലായിട്ടില്ലായിരുന്നു. ഇങ്ങനെ ഒരു രോഗത്തെ കുറിച്ചും ചികിത്സ വിഭാഗത്തെ കുറിച്ചും ഞാൻ കേട്ടിട്ട് പോലുമില്ലായിരുന്നു. പിന്നീട് എന്‍റെ അന്വേഷണങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. അങ്ങനെ ഞാൻ വിവിധ ഹോസ്പ്പിറ്റലുകളിൽ ചിത്സ തേടി. എന്‍റെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തിലൂടെ IMHANS എന്ന സ്ഥാപനത്തെ കുറിച്ചും അവിടെയുള്ള ചികിത്സ രീതിയെ കുറിച്ചും അറിയാൻ കഴിഞ്ഞു. പിന്നീട് ഈ ഹോസ്പ്പിറ്റലിൽ ചികിത്സ തുടങ്ങി . അവിടെ ഞാൻ കണ്ടത് കുട്ടികൾക്കായും മുതിർന്നവർക്കായാലും നല്ല പരിചരണമാണ് ഡോക്ടർസും അവിടെ വർക്ക് ചെയ്യുന്ന മറ്റു ഉദ്യോഗസ്ഥരും. മറ്റുള്ള ഹോസ്പിറ്റലുകളെ വെച്ച് പതിൻ മടങ് മുൻപിലാണ്. ആദ്യം വന്നപ്പോൾ ഉണ്ടായിരുന്ന എന്റെ മാനസികാവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും തമ്മിൽ നോക്കുകയാണെങ്കിൽ ഒരുപാട് വ്യത്യാസമുണ്ട്.സത്യം പറഞ്ഞാൽ ഈ ഹോസ്പിറ്റലിൽ എത്തിയാൽ മറ്റൊരു ലോകമാണ്. അതായത് മുറിവേറ്റ മനസുകളുടെ ലോകം.ചികിത്സയ്ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക് ഏറെ ആശ്രയമാണ് IMHANS ഹോസ്പ്പിറ്റൽ. എന്‍റെ ജീവിതത്തിൽ പല കറുത്ത നിമിഷങ്ങളെ കരുത്തോടെ നേരിടാൻ ഈ സ്ഥാപനവും സ്ഥാപനത്തിലുള്ളവരും ഒരുപാട് സഹായിച്ചിട്ടുണ്ട്.എനിക്ക് ആത്മവിശ്വാസവും ജീവിതം തിരികെ ലഭിച്ച് സന്തോഷം നേടാൻ സാധിച്ചതും ഏത് മാനസിക പിരിമുറുക്കത്തിലും ക്ഷമയോടെ നേരിടാനും മറ്റുള്ളവന്റെ മാനസികാവസ്ഥ മനസിലാക്കാനും സാധിക്കുന്നു.അവിടെ വരുന്ന രോഗികൾക്കു മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസമേകാൻ കൗൺസിലിങ് വിഭാഗം വളരെയധികം പ്രയത്നിക്കുന്നു.മനസിനെ നിയന്ത്രണമാക്കാൻ വേണ്ടി പല തരത്തിലുള്ള തെറാപ്പികളും ഈ സ്ഥാപനത്തിലുണ്ട്. ഒരു വ്യക്തിയുടെ കലാ ഹൃദയത്തെ ഉണർത്താൻ പറ്റുന്ന തെറാപ്പികളും ഈ സ്ഥാപനത്തിലുണ്ട്. എന്നെ സഹായിച്ച ഡോക്ടർസിനും മറ്റു സ്റ്റാഫുകൾക്കും ഒരുപാട് നന്ദിയും നന്മയും നേരുന്നു. ദൈവം എല്ലാവര്ക്കും നന്മ നിറഞ്ഞ ജീവിതം നൽകട്ടെ എന്ന പ്രാർത്ഥിക്കുന്നു