15 വർഷത്തോളം ഇരുട്ട് മുറിയിൽ കഴിഞ്ഞ ഞാൻ ഈ ലോകം കാണാതെയാണ് ജീവിച്ചത്.IMHANS-ൽ വന്നതിനു ശേഷം ഈ ലോകം എന്താണെന്നും ജീവിതം എന്താണെന്നും ഞാൻ അറിഞ്ഞു. അവിടെ വന്നതുകൊണ്ട് എന്‍റെ അസുഖം പൂർണമായും മാറിയെന്ന വിശ്വാസത്തിലാണ് ഞാൻ ജീവിക്കുന്നത്. പഴയ ജീവിതത്തിലേക്ക് പോകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. എന്നെ പരിചരിച്ച ഡോക്ടര്മാരോടും അതിനായി ശ്രമിച്ച് സോഷ്യൽ വർക്കേഴ്സ്സിനോടും ഞാൻ നന്ദി അറിയിക്കുന്നു. 2017-ലാണ് ഞാൻ അവിടെ വരുന്നത്. ജനങ്ങളെ കാണുന്നത് എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. അച്ഛനും അമ്മയും കൂടെ വേണമായിരുന്നു. പിന്നീട് ഒറ്റയ്ക്കാണ് ഞാൻ ബസിൽ വന്നുകൊണ്ടിരുന്നത്. ഇപ്പോൾ എനിക്ക് അപകർഷതാബോധം തോന്നുന്നില്ല.IMHANS -ൽ ഉള്ള എല്ലാവോരോടും ഞാൻ എന്‍റെ നന്ദി അറിയിക്കുന്നു