ഇംഹാൻസിൽ പോയപ്പോഴെല്ലാം അവിടെയെത്തുന്ന മറ്റ് ആളുകളെയും ശ്രദ്ധിച്ചിരുന്നു. കുട്ടികൾക്കായി ഇവിടെ പ്രത്യേക വിഭാഗം ഉണ്ടെന്നതും അവിടെ ഒരുപാട് കുട്ടികൾ ചികിത്സയ്ക്കായി വരുന്നുണ്ടെന്നുള്ളതും ആദ്യം കൗതുകമായി തോന്നി. ഏതൊരു വിഷമത്തേയും നമുക്ക് ഒറ്റയ്ക്ക് പരിഹരിക്കാനാവില്ലെന്നും, ആവശ്യഘട്ടങ്ങളിൽ സഹായം തേടണമെന്നും, ശരീരത്തിന് അസുഖം വരുന്നതുപോലെ  സ്വാഭാവികമാണ് മനസിന് വരുന്ന അസുഖങ്ങളുമെന്നും ബോധ്യമായത് അവിടെ വന്നതിന് ശേഷമാണ്. ഇതുപോലുള്ള ഇടങ്ങൾ സാധാരണക്കാരായ എത്രയോ മനുഷ്യർക്കാണ് സഹായകമാകുന്നതെന്ന് ഉറപ്പ്.